Asianet News MalayalamAsianet News Malayalam

അടൂർ സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു

ദമ്മാം അഖ്റബിയയില്‍ അല്‍റഹ്മാനി ഇലക്ട്രിക്കല്‍സിൽ ജീവനക്കാരനായ അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58) വ്യാഴാഴ്ച പുലർച്ച മരിച്ചത്. 

malayalee expat dies after heart attack in saudi arabia
Author
Saudi Arabia, First Published Dec 6, 2019, 12:18 AM IST

റിയാദ്‍: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാം അഖ്റബിയയില്‍ അല്‍റഹ്മാനി ഇലക്ട്രിക്കല്‍സിൽ ജീവനക്കാരനായ അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58) വ്യാഴാഴ്ച പുലർച്ച മരിച്ചത്. നെഞ്ചുവേദനയെ അഖ്റബിയ കി-ങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍  നാട്ടിലെത്തിക്കും. പരേതയായ ജോളിയാണ് ഭാര്യ. മക്കൾ: ജിജോ (സൗദി), ജിന്‍സി (എംടെക് വിദ്യാർഥി).

Follow Us:
Download App:
  • android
  • ios