ഷാര്‍ജ: അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയും നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയത് മലയാളി.  അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലാണ് മലയാളിയായ  ജോര്‍ജിനും സംഘത്തിനും (12 ദശലക്ഷം ദിര്‍ഹം) 24 കോടി രൂപയോളം സമ്മാനമായി ലഭിച്ചത്.

തിങ്കളാഴ്ച അബുദാബി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ജോര്‍ജ്ജും സംഘവും ചേര്‍ന്ന് സ്വന്തമാക്കിയ 175342 എന്ന നമ്പറിലുള്ള കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. കോട്ടയം സ്വദേശി ലിജോ, കോട്ടയക്കല്‍ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശി സതീഷ് എന്നിവരും ചേര്‍ന്നായിരുന്നു കൂപ്പണ്‍ വാങ്ങിയത്. നേരത്തെയും ഇവര്‍ കൂപ്പണെടുത്തിരുന്നെങ്കിലും ഭാഗ്യം തുണച്ചിരുന്നില്ല.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി സമ്മാനത്തുകയില്‍ നിന്ന സഹായം നല്‍കുമെന്ന് ജോര്‍ജ് പറയുന്നു. ഇത് മൂന്നാം തവണയാണ് ഇത്രയും വലിയ സമ്മാനത്തുക ബിഗ് ടിക്കറ്റില്‍ ലഭിക്കുന്നത് നേരത്തെ ജനുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് 12 ദശലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. 

രണ്ടാം തവണ ഭാഗ്യം കടാക്ഷിച്ചത് ജോണ്‍ വര്‍ഗീസ് എന്ന മലയാളിയെയായിരുന്നു. മൂന്നാം തവണയാണ് ജോര്‍ജ് മാത്യുവിനെ തേടി ഭാഗ്യമെത്തിയത്. എന്നാല്‍ ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ജോര്‍ജ് മാത്യുവും സംഘവും സ്വന്തമാക്കിയിരിക്കുന്നത്.