ലിഫ്റ്റ് ഓപ്പറേറ്റർ ആയ വിഷ്‌ണു ബുധനാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരണപ്പെട്ടു. നട്ടെല്ലിനേറ്റ ക്ഷതവും ആഴത്തിലുള്ള മുറിവുമാണ് മരണകാരണം.
ഹരിപ്പാട്: ഒമാനിലെ സലാലയിൽ ലിഫ്റ്റിൽ നിന്നും വീണ് ആറാട്ടുപുഴ സ്വദേശിയായ യുവാവ് മരിച്ചു. ആറാട്ടുപുഴ കുന്നുംപുറത്ത് വിദ്യാലയത്തിൽ (കണ്ടത്തിൽ ) ബാബു വത്സല ദമ്പതികളുടെ ഏകമകൻ വിഷ്ണുവാണ് (24 )മരിച്ചത്. ലിഫ്റ്റ് ഓപ്പറേറ്റർ ആയ വിഷ്‌ണു ബുധനാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരണപ്പെട്ടു. നട്ടെല്ലിനേറ്റ ക്ഷതവും ആഴത്തിലുള്ള മുറിവുമാണ് മരണകാരണം. മൃതദേഹം അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തിക്കും.
