13 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന ബിജു ബാബുവിന്റെ കുടുംബം ബംഗളുരുവിലാണ്. 

മനാമ: കൊവിഡ് മുക്തമായതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്‍നങ്ങളെ തുടര്‍ന്ന് (post covid complications) ചികിത്സയിലായിരുന്ന പ്രവാസി മലയാളി (Expat died in Bahrain) മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ബിജു ബാബു (40) ആണ് ബഹ്റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ (Salmaniya Medical Complex) മരണപ്പെട്ടത്. അഞ്ച് മാസം മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് പിടിപെട്ടത്. വൈറസ് ബാധ ഭേദമായെങ്കിലും പിന്നീട് അനുബന്ധ ആരോഗ്യ പ്രശ്‍നങ്ങളുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

13 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന ബിജു ബാബുവിന്റെ കുടുംബം ബംഗളുരുവിലാണ്. ബഹ്റൈനില്‍ സില്‍വര്‍ നെറ്റ്‍വര്‍ക്ക് സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ അല്‍ ഹിലാല്‍ കംപ്യൂട്ടേഴ്‍സിലും ജോലി ചെയ്‍തിട്ടുണ്ട്. ഭാര്യ - ലിജി സൂസണ്‍. മകള്‍ - മിഷേല്‍.