എട്ട് വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന അദ്ദേഹം നാസര്‍‌ ബിന്‍ ഖാലിദ് ഗ്രൂപ്പില്‍ സെയില്‍സ്‍മാനായിരുന്നു.

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കറ്റോട് ഇടയാടിയില്‍ ജോയിയുടെയും ലില്ലികുട്ടിയുടെയും മകന്‍ അജീഷ് അലക്സ് (39) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന അദ്ദേഹം നാസര്‍‌ ബിന്‍ ഖാലിദ് ഗ്രൂപ്പില്‍ സെയില്‍സ്‍മാനായിരുന്നു.

ഭാര്യ ടീന ജോസഫ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വക്റ ആശുപത്രിയില്‍ നഴ്‍സാണ്. മക്കള്‍ - റയാന്‍, റോവന്‍, മിന. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.