Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ അക്കൌണ്ടന്റായിരുന്ന അദ്ദേഹം 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. 

malayali expatriate died in Bahrain due to  covid
Author
Manama, First Published Jun 14, 2021, 9:59 AM IST

മനാമ: കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. പത്തനംതിട്ട തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56) ആണ് മരിച്ചത്. ബിഡിഎഫ് ഹോസ്‍പിറ്റലില്‍ ചികിത്സയിലാരുന്നു.

ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ അക്കൌണ്ടന്റായിരുന്ന അദ്ദേഹം 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യ - ജോയിസ് ജേക്കബ് (നഴ്‍സ്, സല്‍മാനിയ ഹോസ്‍പിറ്റല്‍). മക്കള്‍ - എഫ്രയീം, ജെറമി. മൃതദേഹം  സംസ്‍കരിക്കുന്നതിനുള്ള നിയമനടപടികള്‍ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Follow Us:
Download App:
  • android
  • ios