ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു. റിയാദിൽ കോൺട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

റിയാദ്: ഹൃദയാഘാതം മൂലം കൊല്ലം, ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66) താമസ സ്ഥലത്ത് മരിച്ചു. റിയാദിൽ കോൺട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പിതാവ്: രാമകൃഷണ പിള്ള (പരേതൻ), മാതാവ്: ഓമന അമ്മ, ഭാര്യ: സത്യ. ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഷറഫു പുളിക്കൽ, നസീർ കണ്ണീര, ജാഫർ വീമ്പൂർ, കമ്പനി പ്രതിനിധി അരുൺകുമാർ എന്നിവർ രംഗത്തുണ്ട്.