Asianet News MalayalamAsianet News Malayalam

കൂടുതല്‍ വിമാനം വേണം; കേരളത്തിലേക്ക് മടങ്ങാൻ ഒമാനിൽ കാത്ത് കിടക്കുന്നത് അഞ്ഞൂറിലധികം മലയാളികള്‍

മസ്കറ്റ് സ്ഥാനപതി കാര്യാലയത്തിൽ രെജിസ്ട്രേഷൻ നടത്തി കാത്തിരിക്കുന്ന തുടർചിൽകിത്സ ആവശ്യമുള്ള രോഗികളായ പ്രവാസികൾക്ക് ഉടൻ നാട്ടിലെത്തിയെ മതിയാകൂ. 

malayali expats stuck in Oman
Author
Muscat, First Published May 22, 2020, 1:11 AM IST

മസ്കറ്റ്: കേരളത്തിലേക്ക് മടങ്ങാൻ ഇപ്പോഴും ഒമാനിൽ കാത്ത് കിടക്കുന്നത് അഞ്ഞൂറിലധികം മലയാളികള്‍. കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ആവശ്യവുമായി മസ്‌കറ്റിലെ പ്രവാസി സംഘടനകൾ രംഗത്തെത്തി. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമെന്ന് ഒമാനിലെ പ്രവാസികൾ പറയുന്നു.  വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങി പോകുവാൻ കഴിയാതെ ആയിരകണക്കിന് പ്രവാസികളാണ് ഒമാനിൽ കുടുങ്ങി കിടക്കുന്നത്.

മസ്കറ്റ് സ്ഥാനപതി കാര്യാലയത്തിൽ രെജിസ്ട്രേഷൻ നടത്തി കാത്തിരിക്കുന്ന തുടർചിൽകിത്സ ആവശ്യമുള്ള രോഗികളായ പ്രവാസികൾക്ക് ഉടൻ നാട്ടിലെത്തിയെ മതിയാകൂ. കേന്ദ്ര സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടു കൂടുതൽ വിമാന സർവീസുകൾ അനുവദിക്കണമെന്നാണ് ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആവശ്യം. ആരോഗ്യ പ്രശ്‍നങ്ങൾക്കു പുറമെ തൊഴിൽ നഷ്ടപെട്ട ആയിരകണക്കിന് പ്രവാസികൾക്കും നാട്ടിലെത്തണം.

വിസാ കലാവധി കഴിഞ്ഞു മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തിലും ഒരു പരിഹാരം കണ്ടെത്തണമെന്ന് ഒമാൻ കെ. എം സി സി പ്രസിഡണ്ട് റൈസ് അഹമ്മദും ആവശ്യപ്പെട്ടു.യുദ്ധകാല അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഒമാനിലെ പ്രവാസികളുടെ പ്രശ്‍നങ്ങൾക്കു പരിഹാരം കണ്ടെത്തണമെന്നാണ് ഒമാനിലെ എല്ലാ പ്രവാസി സംഘടനകളുടെയും ആവശ്യം. 

Follow Us:
Download App:
  • android
  • ios