റിയാദ്​: മലയാളി യുവാവ്​ റിയാദിലെ താമസസ്ഥലത്ത്​ കുഴഞ്ഞുവീണ്​ മരിച്ചു. കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടിൽ കോയട്ടിയുടെ മകൻ കാളിയാരകത്ത് ഇർഫാൻ അഹമ്മദ്​ (29) ആണ്​ വെള്ളിയാഴ്​ച രാത്രിയിൽ നസീമിലെ മുറിയിൽ ഹൃദയാഘാതം മൂലം​ മരിച്ചത്.

വിവാഹം കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​​ മൂന്നുമാസമേ ആയിരുന്നുള്ളൂ. ക്രിക്കറ്റ്​ കളി കഴിഞ്ഞ്​ മുറിയിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഒറ്റയിൽ മിഷാഹിൽ. സഹോദരങ്ങൾ: നിസാഫ്, ഫാത്തിമ, നൂറ. മൃതദേഹം നസീമിലെ അൽജസീറ ആശുപത്രിയിലാണ്​. റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.