റിയാദ്: അസുഖം ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്​സ്​ മരിച്ചു. പത്തനംതിട്ട റാന്നി കണ്ടംപേരൂർ ചക്കുളത്ത് വർഗീസ് ജോർജി​െൻറ  ഭാര്യ ജാൻസി എബ്രഹാം (49) ആണ് കിങ്​ ഖാലിദ് മെഡിക്കൽ യൂനിവേഴ്​സ്​റ്റി ആശുപത്രിയിൽ മരിച്ചത്. ദുർമയിലെ കമ്യൂണിറ്റി ഹെൽത്ത്​ സെൻററിൽ സ്​റ്റാഫ് നഴ്‌സായിരുന്നു. രോഗബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ്​ റിയാദിൽ കൊണ്ട്​ വന്ന്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഇവിടുത്തെ മോർച്ചറിയിൽ. മക്കൾ: ജെസിൻ, ജിജിൻ, ജിസ്‍ല.