മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വ്യാജ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തി തട്ടിപ്പ് നടത്തിയയാള്‍ ബഹ്‌റൈനില്‍ പിടിയില്‍. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ ഇയാള്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും അലക്ഷ്യമായി മാസ്‌ക് ധരിച്ചവരില്‍ നിന്നും പിഴയെന്ന രീതിയില്‍ പണം ഈടാക്കുകയായിരുന്നു. നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിനിരയായി. സംശയം തോന്നിയ ചില ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മാര്‍ക്കറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി നഈം പൊലീസിന് കൈമാറി.