ഒരു സ്ത്രീയുടെ പരാതിയിലാണ്  പ്രതിക്കെതിരെ അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതെന്ന് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു

അജ്മാന്‍: മതത്തെ അപമാനിച്ചതിന് 41 വയസുകാരന് ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.

ഒരു സ്ത്രീയുടെ പരാതിയിലാണ് അറബ് വംശജനായ പ്രതിക്കെതിരെ അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചതെന്ന് അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കോടതി ചിലവും പ്രതിയില്‍ നിന്ന് ഈടാക്കും. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കണമെന്നും ഉത്തരവുണ്ട്. ഒരു വാക്കുതര്‍ക്കത്തിനിടെ തന്നെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്നും ദൈവത്തെ അപമാനിച്ചുവെന്നുമാണ് പരാതിക്കാരി കോടതിയില്‍ ആരോപിച്ചത്. ഇവരുടെ വോയിസ് മെസേജുകള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതി ബോധപൂര്‍വ്വം ഇവരെ അപമാനിച്ചതായും ദൈവനിന്ദ നടത്തിയെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.