അറബ് ലോകത്ത് അറിയപ്പെടുന്ന ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിപ്പിച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പ്രതിയായ അറബ് പൗരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.
റാസല്‍ഖൈമ: യുവതിയുടെ നഗ്നവീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ യുഎഇയില്‍ വിചാരണ തുടങ്ങി. നഗ്ന വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.
അറബ് ലോകത്ത് അറിയപ്പെടുന്ന ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോയാണ് പ്രചരിപ്പിച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പ്രതിയായ അറബ് പൗരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടില്ലെന്നും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ തനിക്കും മെസേജായി ലഭിച്ചുവെന്നും അത് കാണുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ തന്റെ ശബ്ദത്തില്‍ താന്‍ ഇതേക്കുറിച്ച് ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്തുവെന്നും ഇതില്‍ മാന്യമായ ഭാഷ മാത്രമേ ഉപയോഗിച്ചിരുന്നുള്ളുവെന്നുമാണ് പ്രതിയുടെ വാദം. കൂടുതല്‍ വാദത്തിനായി കേസ് ഈ മാസം അവസാനത്തേക്ക് മാറ്റിവെച്ചു.
