മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ഷര്‍ഖ്യായിലെ വാദി ബാനി ഖാലിദിലെ ജലാശയത്തിന് സമീപം വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റയാളെ റോയല്‍ ഒമാന്‍ പൊലീസിന്റെ വ്യോമ വിഭാഗം മസ്‌കറ്റിലെ കൗലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍  സന്ദേശത്തിലൂടെ അറിയിച്ചു.

മസ്‌കറ്റില്‍ നിന്നും 240 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് വാദി ബാനി ഖാലിദ്.  ഇവിടെയെത്തുന്ന സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.