ദുബായ് പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രൊഫൈല്‍ കണ്ടെത്തിയത്. തന്നെ പുരുഷ ലൈംഗിക തൊഴിലാളിയി പരിചയപ്പെടുത്തുന്നതായിരുന്നു പോസ്റ്റുകള്‍. 

ദുബായ്: സ്നാപ്ചാറ്റ് അക്കൗണ്ട് വഴി പരസ്യം ചെയ്ത പുരുഷ ലൈംഗിക തൊഴിലാളിക്ക് ദുബായില്‍ ശിക്ഷ വിധിച്ചു. നിരവധി അശ്ലീല ദൃശ്യങ്ങളും വീഡിയോകളും ഇയാള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ചതായും കണ്ടെത്തി. പ്രതിയായ 22 വയസുള്ള മൊറൊക്കോ പൗരന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി വിധിച്ചത്.

ദുബായ് പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രൊഫൈല്‍ കണ്ടെത്തിയത്. തന്നെ പുരുഷ ലൈംഗിക തൊഴിലാളിയി പരിചയപ്പെടുത്തുന്നതായിരുന്നു പോസ്റ്റുകള്‍. നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. സന്ദര്‍ശക വിസയിലെത്തിയ മൊറോക്കോ പൗരനാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ക്ക് ഓണ്‍ലൈനായി തന്നെ അറസ്റ്റ് വാറണ്ട് നല്‍കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഇയാള്‍ പൊലീസിന് മുന്നില്‍ ഹാജരായി.

അക്കൗണ്ട് ഉപയോഗിച്ചിരുന്ന ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഇതില്‍ നിന്നും നിരവധി അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തു. തന്റെ സ്വകാര്യ ഭാഗങ്ങളും ഇയാള്‍ ഇങ്ങനെ പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി പുരുഷന്മാരുമായി സ്നാപ്പ്ചാറ്റ് വഴി ബന്ധം സ്ഥാപിച്ചുവെന്നും ഇയാള്‍ സമ്മതിച്ചു. ഇതോടെ പണം വാങ്ങി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുള്ള കുറ്റങ്ങളും ചുമത്തി. തൊഴില്‍ രഹിതനായിരുന്നപ്പോഴാണ് താന്‍ ഇത്തരത്തില്‍ പരസ്യം കൊടുത്തിരുന്നതെന്നും ഓരോരുത്തരില്‍ നിന്നും 1000 മുതല്‍ 1500 ദിര്‍ഹം വരെ ഈടാക്കിയിരുന്നുവെന്നും മൊഴി നല്‍കി.