ഇക്കഴിഞ്ഞ സെപ്‍റ്റംബറില്‍ മനാമയില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്ത് കുഴപ്പക്കാരനായിരുന്നുവെന്നും അതുകൊണ്ടു തന്നെ അയാളുമായുള്ള സൗഹൃദം താന്‍ ഉപേക്ഷിച്ചുവെന്നും കുത്തേറ്റ യുവാവ് പറഞ്ഞു. 

മനാമ: തന്റെ ഫോണ്‍ കോളുകള്‍ അവഗണിച്ചതിന് (Ignoring phone calls) സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ച (Stabbed) യുവാവിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. 39 വയസുകാരനായ സ്വദേശി യുവാവ് സുഹൃത്തിനെ ഉപദ്രവിച്ചതിനും അപമാനിച്ചതിനും കുറ്റക്കാരനാണെന്ന് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ (Bahrain High criminal court) കോടതി വിധിച്ചു. 

ഇക്കഴിഞ്ഞ സെപ്‍റ്റംബറില്‍ മനാമയില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്ത് കുഴപ്പക്കാരനായിരുന്നുവെന്നും അതുകൊണ്ടു തന്നെ അയാളുമായുള്ള സൗഹൃദം താന്‍ ഉപേക്ഷിച്ചുവെന്നും കുത്തേറ്റ യുവാവ് പറഞ്ഞു. ഇത് കാരണമാണ് ഫോണ്‍ കോളുകളോട് പ്രതികരിക്കാതിരുന്നത്. കുപിതനായ പ്രതി ഒരു സുഹൃത്തിനൊപ്പം തന്റെ വീട്ടിലെത്തി അമ്മയെ അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ ആരോപിച്ചു. സഹൃദം ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്‍തു. പിന്നീട് ഒരു ദിവസം ഇതുപോലെ വീണ്ടും വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ താന്‍ പുറത്തേക്ക് ചെല്ലുകയായിരുന്നു. അവിടെവെച്ചാണ് കുത്തേറ്റത്. ജീവന്‍ നഷ്‍ടപ്പെടാന്‍ വരെ സാധ്യതയുണ്ടായിരുന്ന വലിയ പരിക്കാണ് ഉണ്ടായതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ധാരാളം രക്തം നഷ്‍ടപ്പെട്ടുവെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് പിന്നീട് സുഖം പ്രാപിച്ചു.