ചെറിയ ട്രക്ക് മുന്നിലൂടെ സഞ്ചരിച്ച വലിയ ട്രക്കില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഏഷ്യക്കാരന്‍ മരിച്ചു. ഉമ്മുല്‍ഖുവൈനിലെ എമിറേറ്റ്സ് റോഡിലായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം സംബന്ധിച്ച് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ഓപ്പറേഷന്‍സ് റൂമിലെ വിവരം ലഭിച്ചത്. ചെറിയ ട്രക്ക് മുന്നിലൂടെ സഞ്ചരിച്ച വലിയ ട്രക്കില്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഹൈട്രോളിക് ഉപകരണങ്ങള്‍ കൊണ്ട് വാഹനം ഉയര്‍ത്തിമാറ്റിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പിന്നിലുണ്ടായിരുന്ന ട്രക്കിന്റെ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇവരെല്ലാം ഒരു കമ്പനിയിലെ ജീവനക്കാരായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.