സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു.

ദുബൈ: ദുബൈ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച വൈകുന്നേരം ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് കനത്ത പുക ഉയരുന്നത് വളരെ ദൂരെ നിന്ന് പോലും ദൃശ്യമായിരുന്നു.

സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.

Read also: എടിഎം കൗണ്ടറില്‍ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ചു