ശനിയാഴ്ച 48.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ സമയത്ത് രാജ്യത്തെ ശരാശരി താപനില. ഞായറാഴ്ച ഇതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ദുബായ്: യുഎഇയില്‍ ഇന്ന് ചൂടേറിയ ദിനമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കനത്ത ചൂടിനൊപ്പം ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു.

ശനിയാഴ്ച 48.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു പകല്‍ സമയത്ത് രാജ്യത്തെ ശരാശരി താപനില. ഞായറാഴ്ച ഇതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.