മസ്‍കത്ത്: ഒമാനില്‍ പണം  ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്‍ത് ഒരു സ്വദേശി പൗരന്റെ പണം തട്ടിയെടുത്തതിന് യുവാവ് അറസ്റ്റിലായി. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കൻ  പൗരനാണ് പിടിയിലായതെന്ന് വടക്കൻ ബാത്തിന  ഗവര്‍ണറേറ്റ് പൊലീസ് കമാന്റ് വ്യക്തമാക്കി. പ്രതിക്കെതിരെ നിയമ നടപടികൾ  പൂർത്തീകരിച്ചു വരുന്നതായും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.