മസ്‍കത്ത്: വന്ദേ ഭാരത് ആറാം ഘട്ടത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് 25 അധിക വിമാന സർവീസുകൾ കൂടി  പ്രഖ്യാപിച്ചു. പുതിയതായി പ്രഖ്യാപിച്ച സര്‍വീസുകളില്‍ എട്ടെണ്ണം കേരളത്തിലേക്കുള്ളതാണ്. മസ്‍കത്തിൽ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ടു സർവീസുകൾ വീതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അധിക സർവീസുകൾ സെപ്റ്റംബർ  പതിനാലിന്  ആരംഭിച്ച് മുപ്പതിന്  അവസാനിക്കും. വന്ദേ ഭാരത്  ആറാം  ഘട്ട സർവീസുകൾ  സെപ്റ്റംബർ നാല് മുതലാണ് ആരംഭിച്ചത്. ഇരുപത്തി ഒന്ന് സർവീസുകളാണ് ആറാം ഘട്ടത്തിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ആദ്യം പ്രഖ്യാപിച്ചവയിലും ഏഴ് സർവീസുകൾ കേരളത്തിലേക്കായിരുന്നു. മേയ് ഒൻപതിനാണ് വന്ദേ ഭാരത് ദൗത്യം ഒമാനിൽ നിന്നും ആരംഭിച്ചത്.