Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ ഒന്നരക്കോടി ഡോസ് കവിഞ്ഞു

പ്രതിദിന രോഗമുക്തരുടെ എണ്ണം 1,216 ആണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,58,707 ആയി. 

more than one and a half crore covid vaccine doses administered in saudi arabia so far
Author
Riyadh Saudi Arabia, First Published Jun 7, 2021, 7:49 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്സിനേഷൻ ഒന്നര കോടി ഡോസ് കവിഞ്ഞു. തിങ്കളാഴ്ചയോടെ 15,000,679 ഡോസ് കുത്തിവെപ്പാണ് രാജ്യവ്യാപകമായി 587 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ നടത്തിയത്. അതേസമയം പുതുതായി 1,161 കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 

പ്രതിദിന രോഗമുക്തരുടെ എണ്ണം 1,216 ആണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,58,707 ആയി. ഇവരിൽ രോഗമുക്തി നേടിയവരുടെ എണ്ണം 4,41,860 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,471 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 9,376 പേരാണ്. ഇതിൽ 1,579 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 438, റിയാദ് 204, കിഴക്കൻ പ്രവിശ്യ 178, മദീന 81, അസീർ 81, ജീസാൻ 63, അൽഖസീം 45, ഹായിൽ 21, തബൂക്ക് 20, നജ്റാൻ 13, അൽബാഹ 9, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 2. 

Follow Us:
Download App:
  • android
  • ios