മക്ക: ഉംറ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിന് ശേഷം ഒരു ലക്ഷത്തിലധികം ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചതായി അധികൃതര്‍. ഇഅ്തമര്‍നാ ആപ് പുറത്തിറക്കിയ ശേഷം 108,041 പേര്‍ക്കാണ് പെര്‍മിറ്റുകള്‍ അനുവദിച്ചതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

സെപ്തംബര്‍ 27നാണ് ഇഅ്തമര്‍നാ ആപ് പുറത്തിറക്കിയത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സൗദി പൗരന്മാര്‍ക്ക് 42,873  പെര്‍മിറ്റുകളും വിദേശികള്‍ക്ക് 65,128 പെര്‍മിറ്റുകളും അനുവദിച്ചു. ആപ് പുറത്തിറക്കി ആദ്യ മണിക്കൂറുകളില്‍ തന്നെ 16,000  ഉംറ തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്തതായും വ്യാഴാഴ്ച വരെ 309,686 പേര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.