Asianet News MalayalamAsianet News Malayalam

സൗദിയില്‍ ആയിരത്തിലേറെ കൊവിഡ് ബാധിതര്‍ ഗുരുതരാവസ്ഥയില്‍

രോഗബാധിതരില്‍ 918 പേര്‍ സുഖം പ്രാപിച്ചു. 10 പേര്‍ കൂടി മരിച്ചു.

more than thousand covid patients in saudi is under critical condition
Author
Riyadh Saudi Arabia, First Published Apr 16, 2021, 9:13 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കവിഞ്ഞു. 9285 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. അതില്‍ 1034 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ അവസ്ഥ ഭേദമാണ്. വെള്ളിയാഴ്ച 964 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരില്‍ 918 പേര്‍ സുഖം പ്രാപിച്ചു. 10 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,03,106 ആയി. ഇതില്‍ 3,87,020 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,801 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.68 ശതമാനമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 215, കിഴക്കന്‍ പ്രവിശ്യ 157, മദീന 39, അസീര്‍ 36, അല്‍ ഖസീം 23, തബൂക്ക് 19, ഹായില്‍ 18, ജീസാന്‍ 15, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ബാഹ 11, നജ്‌റാന്‍ 10, അല്‍ജൗഫ് 7.

Follow Us:
Download App:
  • android
  • ios