മസ്‍കത്ത്: ജനുവരി 16 മുതല്‍ ഒമാനിലെ മസ്‍കത്തില്‍ ആരംഭിക്കാനിരുന്ന 'മസ്‍കത്ത് ഫെസ്റ്റിവല്‍ 2020' റദ്ദാക്കി. മസ്‍കത്ത് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയിദിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയായിരുന്നു മസ്‍കത്ത് ഫെസ്റ്റിവലിനായി നേരത്തെ നിശ്ചയിച്ച ദിനങ്ങള്‍.