Asianet News MalayalamAsianet News Malayalam

മസ്‌കറ്റ് ഇന്ത്യന്‍ എംബസി കുട്ടികള്‍ക്ക് സൗജന്യ യോഗാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

എല്ലാ വാരാന്ത്യങ്ങളിലും ഒമാന്‍ സമയം വൈകുന്നേരം അഞ്ചു മണി മുതല്‍ ആറു മണി വരെ ആയിരിക്കും യോഗ ക്ലാസുകളെന്ന് എംബസി ഓണ്‍ലൈനിലൂടെ അറിയിച്ചിട്ടുണ്ട്.

Muscat Indian Embassy organizing  Free Yoga Session for Children
Author
Muscat, First Published Apr 1, 2021, 8:08 PM IST

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സൗജന്യമായി യോഗാ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്ലാസുകള്‍ നാളെ ഏപ്രില്‍ രണ്ടു മുതല്‍ ആരംഭിക്കും. എല്ലാ വാരാന്ത്യങ്ങളിലും ഒമാന്‍ സമയം വൈകുന്നേരം അഞ്ചു മണി മുതല്‍ ആറു മണി വരെ ആയിരിക്കും യോഗ ക്ലാസുകളെന്ന് എംബസി ഓണ്‍ലൈനിലൂടെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ കൂടി ബന്ധപ്പെടാനും സ്ഥാനപതി കാര്യാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

https://www.indemb-oman.gov.in/page/yoga-classes-for-children/

Follow Us:
Download App:
  • android
  • ios