Asianet News MalayalamAsianet News Malayalam

മസ്കറ്റില്‍ അറവുശാലകളില്‍ മുന്‍കൂര്‍ ബുക്കിങ് സംവിധാനം പ്രാവര്‍ത്തികമാകുന്നു

മുന്‍കൂര്‍ ബുക്കിങ് സംവിധാനം ബുധനാഴ്ച മുതല്‍ ആരംഭിക്കും. റമദാനിലെ ആദ്യ ദിവസം വരെ തുടരുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു.

Muscat slaughterhouses to start pre booking from Wednesday
Author
Muscat, First Published Apr 5, 2021, 2:37 PM IST

മസ്‌കറ്റ്: പരിശുദ്ധ റമദാന്‍ മാസത്തില്‍ മാംസത്തിന്‍റെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മസ്‌കറ്റ് നഗരസഭയിലെ സീബ്, അല്‍ അമീറാത് എന്നിവടങ്ങളിലുള്ള അറവുശാലകളില്‍ മുന്‍കൂര്‍ ബുക്കിങ് സംവിധാനം പ്രാവര്‍ത്തികമാക്കുന്നു. കൊവിഡ്  മഹാമാരിയുടെ സമയത്ത് തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നഗരസഭ 'മാവാഷി  ഒമാന്‍' (Mawashi Oman) എന്ന ആപ്ലിക്കേഷനിലൂടെ ആവശ്യമായ ഇറച്ചിക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും .

ഇതുമൂലം  ഉപഭോക്താക്കളുടെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം സമയവും അധ്വാനവും കുറയ്ക്കാനും സാധിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. മുന്‍കൂര്‍ ബുക്കിങ് സംവിധാനം ബുധനാഴ്ച മുതല്‍ ആരംഭിക്കും. റമദാനിലെ ആദ്യ ദിവസം വരെ തുടരുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത മൃഗങ്ങളുടെ മാംസം വ്യാഴാഴ്ച രാവിലെ 7:30 നും 11നും ഇടയില്‍ അതാതു അറവു ശാലകളില്‍ നിന്നും വാങ്ങേണ്ടതാണ്. രാവിലെ 8 മുതല്‍  വൈകുന്നേരം 3  മണി  വരെ അറവുശാലകളിലെത്തി നേരിട്ട്  മാംസം വാങ്ങാവുന്നതാണെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു 

Follow Us:
Download App:
  • android
  • ios