പുതിയ സര്‍വീസ് ഓഗസ്റ്റ് എട്ട് ഞായറാഴ്‍ച മുതല്‍ ആരംഭിക്കും. 

മസ്‍കത്ത്: ഒമാനില്‍ മസ്‍കത്തിനും സലാലക്കും ഇടയില്‍ ഒരു ബസ് സര്‍വീസ് കൂടി ആരംഭിക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് അറിയിച്ചു. റൂട്ട് 100ല്‍ ഇതോടെ പ്രതിദിനം മൂന്ന് സര്‍വീസുകളാണുള്ളത്. പുതിയ സര്‍വീസ് ഓഗസ്റ്റ് എട്ട് ഞായറാഴ്‍ച മുതല്‍ ആരംഭിക്കും. ഒരു വശത്തേക്കുള്ള ടിക്കറ്റിന് എട്ട് റിയാലാണ് നിരക്ക്. ഇരു വശത്തേക്കുമുള്ള യാത്രയ്‍ക്ക് 12.500 റിയാല്‍ ഈടാക്കും.