Asianet News MalayalamAsianet News Malayalam

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ദുബായിയില്‍ നിക്ഷേപക സംഗമം

ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

N R K Emerging entrepreneurs meet in dubai
Author
Thiruvananthapuram, First Published Oct 1, 2019, 9:16 PM IST

തിരുവനന്തപുരം: നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നോൺ-റെസിഡന്‍റ് കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. 

ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പുതിയ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രിപ്പറേറ്ററി മീറ്റിംഗ് നടത്തിയിരുന്നു. അതിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ചട്ടക്കൂടിന് മുന്‍ഗണന നല്‍കി സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന 'നീമി'ല്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റ് വായിക്കാം

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4-ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നോൺ-റെസിഡന്റ് കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ ക്ഷണിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്നും നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിലെ പുതിയ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രിപ്പറേറ്ററി മീറ്റിംഗ് നടത്തിയിരുന്നു. അതിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ചട്ടക്കൂടിന് മുന്‍ഗണന നല്‍കി സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന 'നീമി'ല്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും.

പ്രവാസി കേരളീയരുടെ അറിവും അനുഭവവും സംസ്ഥാനത്തിന്‍റെ വികസനത്തിന് സഹായകരമാകാവുന്ന വിധത്തില്‍ വിനയോഗിക്കാന്‍, പ്രഥമ ലോക കേരളസഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ മുന്നോട്ട് വെച്ച ശുപാര്‍ശകളില്‍ നിന്ന് പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ ലോക കേരളസഭ സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തു. ഇതില്‍ പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി രൂപീകരിക്കുകയെന്നത്.

ടൂറിസം, എയര്‍പോര്‍ട്, എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മരുന്നുകള്‍/മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിനായാണ് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി ഒരു മാതൃ കമ്പനിയായി രൂപീകരിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios