ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ പരിശോധിച്ചതിലൂടെ ദ്വിതീയ സമ്പര്‍ക്കം വഴി യുവാവിന്റെ സഹോദരന്റെ ഒരു മകള്‍ക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി.  

മനാമ: ബഹ്‌റൈനില്‍ 38കാരനായ സ്വദേശിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് നാല് വീടുകളില്‍ താമസിക്കുന്ന 14 പേര്‍ക്ക്. ഭാര്യ, മക്കള്‍, മാതാവ്, സഹോദരങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള 13 കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്. റാന്‍ഡം പരിശോധനയിലാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ പരിശോധിച്ചതിലൂടെ ദ്വിതീയ സമ്പര്‍ക്കം വഴി യുവാവിന്റെ സഹോദരന്റെ ഒരു മകള്‍ക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ യുവാവില്‍ നിന്ന് കൊവിഡ് ബാധിച്ചത് 14 പേര്‍ക്കാണെന്ന് സ്ഥിരീകരിച്ചു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്ന് വരെയുള്ള കാലയളവിലെ സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. അതേസമയം 30കാരനായ മറ്റൊരു സ്വദേശി യുവാവില്‍ നിന്ന് അഞ്ച് വീടുകളിലെ 11 പേര്‍ക്ക് കൊവിഡ് പകര്‍ന്നതായി കണ്ടെത്തി. ഇവരെല്ലാം തന്നെ യുവാവുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്.