Asianet News MalayalamAsianet News Malayalam

ഒമാനില്‍ വിസ്മയമായി നാട്യം 2018

കലാമണ്ഡലം മാനസി അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത രൂപങ്ങളും, സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച "പെൺ നടൻ " എന്ന നാടകവും കൂടുതൽ ശ്രദ്ധ നേടി

natyam 2018 in oman become success
Author
Muscat, First Published Aug 13, 2018, 12:49 AM IST

മസ്ക്കറ്റ്: ശാസ്ത്രീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മസ്ക്കറ്റില്‍ അരങ്ങേറിയ നാട്യം -2018 ആസ്വാദകരുടെ ഹൃദയം കവര്‍ന്നു. മസ്‌കറ്റിലെ ക്ലാസിക് കലാകാരന്മാരുടെ സമിതിയായ "മസ്കറ്റ് ആർസ്റ്റായിരുന്നു പരിപാടിയുടെ സംഘാടകർ. കേരളത്തിലെ പ്രമുഖ കഥകളി വിദ്വാന്‍ ഡോ. സുരേഷ് ബാബുവും സംഘവും "കല്യാണ സൗഗന്ധികം" എന്ന കഥ അവതരിപ്പിച്ചത് മസ്‌കറ്റിലെ കലാ ആസ്വാദകർക്ക് വ്യത്യസ്ത അനുഭവം ആണ് സമ്മാനിച്ചത്.

അന്യം നിന്നു പോകുന്ന ശാസ്ത്രീയ കലാരൂപങ്ങൾക്കു പ്രവാസ ലോകത്തു പ്രേക്ഷകർ വര്‍ധിക്കുന്നുവെന്ന് മസ്ക്കറ്റിലെ അൽ ഫയലാജ് ആഡിറ്റോറിയത്തിൽ എത്തിയ ആയിരത്തിലധികം പ്രേക്ഷകരുടെ സാന്നിധ്യം കൊണ്ട് തെളിയിച്ചു. കലാമണ്ഡലം മാനസി അവതരിപ്പിച്ച ശാസ്ത്രീയ നൃത്ത രൂപങ്ങളും, സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച "പെൺ നടൻ " എന്ന നാടകവും കൂടുതൽ ശ്രദ്ധ നേടി. പരമ്പരാഗത കലകളിലൂടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തുവാൻ ആണ് "മസ്കറ്റ് ആർട്സ് "എന്ന കലാസമിതി ലക്ഷ്യം വയ്ക്കുന്നത്. 

Follow Us:
Download App:
  • android
  • ios