കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച പുതുതായി 385 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 670 പേരാണ് പുതുതായി രോഗമുക്തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മൂന്നുപേര്‍ മരിച്ചു. ആകെ മരണസംഖ്യ 584 ആയി. 99,434 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 90,168 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 8,682 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 98 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,263 കൊവിഡ് പരിശോധനകള്‍ കൂടി പുതുതായി നടത്തി. 

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 761 പേര്‍