കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി രണ്ട് തവണ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. സ്ഫോടക വസ്തുക്കളുമായി ആദ്യമെത്തിയ ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. 

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ വീണ്ടും ആക്രമണം നടത്തി. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വക്താവ് അറിയിച്ചു. ഒരു ഇന്ത്യക്കാരനും എട്ട് സൗദി പൗരന്മാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി രണ്ട് തവണ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. സ്ഫോടക വസ്തുക്കളുമായി ആദ്യമെത്തിയ ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. എന്നാല്‍ പിന്നീട് അര്‍ദ്ധരാത്രി 12.35ന് രണ്ടാമത്തെ ഡ്രോണ്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം വിമാന സര്‍വീസുകള്‍ വൈകി. എന്നാല്‍ പിന്നീട് വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായെന്ന് സൗദി ഉടമസ്ഥതയിലുള്ള അല്‍ അറബിയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. അബഹ വിമാനത്താവളത്തിന് നേരെ ഇതുവരെയുണ്ടായ ആക്രമണങ്ങളില്‍ ഒരു സിറയന്‍ പൗരന്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണ സൗദിക്ക് നേരെ ഹൂതികളുടെ വ്യോമക്രമണശ്രമങ്ങളുമുണ്ടായി.