അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരു മരണം പോലും സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.

കൊവിഡിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച പോരാളികളെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വെല്ലുവിളി അതിജീവിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ തുടരണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.