Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളുടെ അറ്റസ്‍റ്റേഷൻ ഇനി നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതുജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വിഭാഗത്തില്‍ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല. 

non academic certificates attestation through norka roots district offices
Author
Thiruvananthapuram, First Published Jan 4, 2021, 9:12 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ മുഖേന ലഭ്യമാകും. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴിയാകും ഇവ ലഭ്യമാകുക. വിദേശ രാജ്യങ്ങളിൽ സമർപ്പിക്കാനുള്ള കേരളത്തിൽ നിന്നുള്ള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കുന്നതിനുളള നോഡൽ ഏജൻസിയായി സർക്കാർ, നോർക്ക-റൂട്ട്സിനെ അധികാരപ്പെടുത്തിയിരുന്നു.  നിലവിൽ പ്രസ്തുത സേവനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യണൽ സാക്ഷ്യപ്പെടുത്തൽ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതുജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വിഭാഗത്തില്‍ രേഖകൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷന് നോർക്ക-റൂട്ട്സ് ഓഫീസുകൾ മുഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും. 

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക-റൂട്ട്സിന്റെ മേഖലാ ഓഫീസുകളിലും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലാ കളക്ട്രേറ്റുകളിലെ നോർക്ക-റൂട്ട്സ് ജില്ലാ സെല്ലുകൾ വഴി നല്കാവുന്നതാണ്.  പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണല് ഓഫീസുകളില് ലഭ്യമാണ്.  

എം.ഇ.എ, അപ്പോസ്റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.  അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ്‍സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.

Follow Us:
Download App:
  • android
  • ios