രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരിൽ 846 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,686 ആയി. ഇന്ന് പുതുതായി 792 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 467 പേർ രോഗമുക്തി നേടി. ഏഴ് പേർ കൂടി മരിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,94,169 ആയി. ഇവരിൽ 3,80,772 പേർക്ക് രോഗം ഭേദമായി. ആകെ മരണസംഖ്യ 6,711 ആയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരിൽ 846 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. 

വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 363, മക്ക 154, കിഴക്കൻ പ്രവിശ്യ 112, അസീർ 24, അൽഖസീം 22, മദീന 22, ഹായിൽ 21, ജിസാൻ 20, തബൂക്ക് 16, നജ്‌റാൻ 11, അൽജൗഫ് 10, വടക്കൻ അതിർത്തി മേഖല 9, അൽബാഹ 8.