ആകെ രോഗമുക്തരുടെ എണ്ണം 3,84,635 ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ എട്ട് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,773 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഇന്ന് 951 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,00,228 ആയി. 608 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,84,635 ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ എട്ട് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,773 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 8,820 പേർ ചികിത്സയിലുണ്ട്. ഇവരിൽ 962 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. 

വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 389, മക്ക 212, കിഴക്കൻ പ്രവിശ്യ 144, അസീർ 38, മദീന 32, ജീസാൻ 26, ഹാഇൽ 25, അൽ ഖസീം 22, തബൂക്ക് 21, വടക്കൻ അതിർത്തി മേഖല 12, അൽ ജൗഫ് 11, നജ്റാൻ 11, അൽബാഹ 8.