രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,606 ആയി ഉയർന്നു. ഇതിൽ 1,549 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരാവുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,239 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 932 ആയി ചുരുങ്ങി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,69,414 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,501,187 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,621 ആയി. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,606 ആയി ഉയർന്നു. ഇതിൽ 1,549 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 371, റിയാദ് 253, കിഴക്കൻ പ്രവിശ്യ 229, അസീർ 98, ജീസാൻ 83, മദീന 71, അൽഖസീം 44, നജ്റാൻ 32, അൽബാഹ 17, ഹായിൽ 17, വടക്കൻ അതിർത്തി മേഖല 10, തബൂക്ക് 9, അൽജൗഫ് 5. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,101,081 ഡോസ് ആയി.