രാജ്യമാകെ ഇന്ന് 87,424 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. 

റിയാദ്: സൗദി അറേബ്യക്ക് വലിയ ആശ്വാസം പകർന്ന് കൊവിഡ് മുക്തി നിരക്ക് കുത്തനെ ഉയർന്നു. 1,389 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം പുതുതായി 751 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി ഒമ്പത് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 87,424 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഇതിൽ 5,17,379 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,366 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,182 ആയി കുറഞ്ഞു. ഇതിൽ 1,407 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 147, കിഴക്കൻ പ്രവിശ്യ 111, റിയാദ് 107, അസീർ 86, ജീസാൻ 72, അൽഖസീം 54, മദീന 47, നജ്റാൻ 35, ഹായിൽ 31, തബൂക്ക് 19, അൽബാഹ 17, വടക്കൻ അതിർത്തി മേഖല 14, അൽജൗഫ് 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 30,540,106 ഡോസ് ആയി ഉയർന്നു.