ശനിയാഴ്‍ച വൈകുന്നേരം മുതൽ ഒമാനിലെ  ക്ഷേത്രങ്ങളിലെയും ക്രിസ്ത്യൻ ദേവാലയങ്ങളിലേയും  ആരാധനകൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഒമാൻ മതകാര്യ മന്ത്രാലയം നിർദേശിച്ചു

മസ്‍കത്ത്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യൻ ആരാധനാലയങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ നിർദ്ദേശം. ശനിയാഴ്‍ച വൈകുന്നേരം മുതൽ ഒമാനിലെ ക്ഷേത്രങ്ങളിലെയും ക്രിസ്ത്യൻ ദേവാലയങ്ങളിലേയും ആരാധനകൾ താത്കാലികമായി നിർത്തിവയ്ക്കാൻ ഒമാൻ മതകാര്യ മന്ത്രാലയം നിർദേശിച്ചതായി ക്രിസ്ത്യൻ ദേവാലയ അധികൃതർ വ്യക്തമാക്കി.