Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് ഒമാന്‍ കോടതിയുടെ അനുകൂല വിധി; 60 ലക്ഷം രൂപ നഷ്ടപരിഹാരം

സ്‌കൂള്‍ മാനേജ്മെന്റിലെ ഉത്തരവാദിത്തപെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍  ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ചു പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീദേവി തഷ്ണാത്തിനെ പുറത്തക്കുകയായിരുന്നു.

Oman court ordered to give 60 lakhs compensation to Indian school principal
Author
Muscat, First Published Oct 27, 2021, 8:22 PM IST

മസ്‌കറ്റ് :ഒമാനിലെ(Oman) ഇന്ത്യന്‍ സ്‌കൂള്‍(Indian school) പ്രധാന അധ്യാപികയ്ക്ക് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഒമാന്‍ അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. ദാര്‍സൈത്  ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോക്ടര്‍ ശ്രീദേവി പ്രദീപ് തഷ്ണാത്തിനാണ് ഒമാന്‍ കോടതിയുടെ  അനുകൂല വിധി ലഭിച്ചത്.

സ്‌കൂള്‍ മാനേജ്മെന്റിലെ ഉത്തരവാദിത്തപെട്ടവര്‍ നടത്തിയ മോശം പ്രവര്‍ത്തനങ്ങള്‍  ചോദ്യം ചെയ്തതിന്റെ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ ആരോപിച്ചു പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീദേവി തഷ്ണാത്തിനെ പുറത്തക്കുകയായിരുന്നു. 'ഒമാനിലെ കോടതികള്‍ എന്റെ സത്യാവസ്ഥ  മനസിലാക്കി. ഒമാന്‍ എന്ന രാജ്യത്തോടും രാജ്യത്തിന്റെ നീതിപീഠത്തോടും എന്നും ആദരവ് ഉണ്ടാകും'- ദാര്‍സൈത്  ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും പുറത്തക്കപെട്ട  പ്രധാന അദ്ധ്യാപിക ഡോക്ടര്‍ : ശ്രീദേവി പ്രദീപ്  തഷ്ണാത്ത് കോടതി വിധി അറിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ  ഭാഗത്ത് നീതി ഉണ്ടെന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് താന്‍ കേസുമായി മുന്നോട്ടു പോയതെന്നും ശ്രീദേവി പറഞ്ഞു. ആരോപണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്നും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും കോടതി കണ്ടെത്തി.

ഒമാനിലെ രണ്ടു കോടതികളില്‍ നിന്നും  ശ്രീദേവി ടീച്ചറിന് അനുകൂല വിധി ലഭിക്കുകയായുണ്ടായി. പ്രൈമറി കോടതിയില്‍ നിന്നും, ഇന്ന് അപ്പീല്‍ കോടതിയില്‍  നിന്നും അനുകൂല വിധിയാണ് ലഭിച്ചിരിക്കുന്നത്. അറുപതു ലക്ഷം ഇന്ത്യന്‍ രൂപയാണ് കോടതി  നഷ്ടപരിഹാരമായി വിധിച്ചിരിക്കുന്നത്. ആറു വര്‍ഷവും നാല് മാസവും  ഇരുപത്തി രണ്ടു ദിവസവുമാണ് ശ്രീദേവി തഷ്ണാത്ത് ദാര്‍സൈത് ഇന്ത്യന്‍ സ്‌കൂളില്‍ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചത്.

ഇന്നത്തെ  അപ്പീല്‍ കോടതി വിധി പ്രകാരം ഒമാനി റിയല്‍ ഇരുപത്തി ഒന്‍പതിനായിരത്തി എണ്ണൂറ്റി എഴുപത്തി ഏഴു ഒമാനി റിയാലും ഇരുനൂറും ബൈസയും (  (29,877.200  RO)  നഷ്ടപരിഹാരമായി നല്‍കണം. ഇതിനു പുറമെ കോടതി ചിലവുകളും വക്കില്‍ ഫീസും   ശ്രീദേവി തഷ്ണാത്തിനു നല്‍കണമെന്നും വിധിയില്‍ പറയുന്നു.


 

Follow Us:
Download App:
  • android
  • ios