വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ എത്തുന്നതും നിയന്ത്രിച്ചു. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകില്ല.

മസ്‌കറ്റ്: ഒമാനില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കി സുപ്രീം കമ്മിറ്റി. മെയ് 8 മുതല്‍15 വരെ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. യാത്രാ വിലക്ക് സമയം വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ നാല് വരെയാക്കി ദീര്‍ഘിപ്പിച്ചു. ഭക്ഷ്യ സ്റ്റോറുകള്‍, ഗ്യാസ് സ്റ്റേഷന്‍, ആരോഗ്യ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ എത്തുന്നതും നിയന്ത്രിച്ചു. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകില്ല. പരമ്പരാഗത പെരുന്നാള്‍ വിപണികള്‍, പെരുന്നാള്‍ ആഘോഷങ്ങള്‍, ബീച്ചുകളിലെയും പാര്‍ക്കിലും പൊതു ഇടങ്ങളിലെയും ഒത്തു ചേരല്‍ എന്നിവക്കും വിലക്കേര്‍പ്പെടുത്തി.