പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് , താമസസ്ഥലത്തു സ്വന്തം ആവശ്യത്തിനും സുഹൃര്‍ത്തുക്കള്‍ക്കു പങ്കുവയ്ക്കുന്നതിനെപ്പം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവാസികളുടെ ഈ കൂട്ടായ്മയില്‍ , ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം മലയാളികൾ ഒമാൻ കൃഷി കൂട്ടത്തിൽ അംഗങ്ങളായി ചേർന്നു പ്രവർത്തിച്ചു വരുന്നു
മസ്കറ്റ്: മലയാളികളുടെ നേതൃത്വത്തില്‍, കഴിഞ്ഞ നാല് വര്‍ഷമായി മസ്‌കറ്റില്‍ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്ന 'ഒമാന്‍ കൃഷിക്കൂട്ടം' അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു. ഖുറം ഗാര്‍ഡനില്‍ നടത്തിയ സംഗമത്തിലാണ് നാനൂറിലധികം അംഗങ്ങൾക്ക് വിത്തുകള്‍ വിതരണം ചെയ്തത്.
പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് , താമസസ്ഥലത്തു സ്വന്തം ആവശ്യത്തിനും സുഹൃര്‍ത്തുക്കള്‍ക്കു പങ്കുവയ്ക്കുന്നതിനെപ്പം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവാസികളുടെ ഈ കൂട്ടായ്മയില്‍ , ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം മലയാളികൾ ഒമാൻ കൃഷി കൂട്ടത്തിൽ അംഗങ്ങളായി ചേർന്നു പ്രവർത്തിച്ചു വരുന്നു.
സെപ്തംബര് മുതല്‍ ഏപ്രില്‍ വരെ ഒമാനില്‍ പച്ചക്കറി കൃഷിയ്ക്ക് ലഭിച്ചു വരുന്ന അനുകൂല കാലാവസ്ഥ പ്രയോജനപെടുത്തുകയാണ് ഈ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും. കൃഷിക്കാവശ്യമായ ഈ സീസണിലെ ആദ്യ ഘട്ട വിത്ത് വിതരണം മസ്‌കറ്റിലെ ഖുറം ഗാര്‍ഡനില്‍ നടത്തിയ സംഗമത്തില്‍ നല്‍കുകയുണ്ടായി.
കേരളത്തിലെ പഴം പച്ചക്കറി പ്രൊമോഷൻ കൗൺസിലിൽ നിന്നുമെത്തിക്കുന്ന വിവധ തരം വിത്തുകള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം , അംഗങ്ങൾക്ക് കൃഷിക്കാവശ്യമായുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ കൂട്ടായ്മയില്‍ നിന്നും നല്‍കി വരുന്നു.
കേരളത്തില്‍ വിജയിച്ച അടുക്കളത്തോട്ടം എന്ന ആശയത്തില്‍ നിന്നാണ് ഈ പ്രവാസികള്‍ക്ക് ബാല്‍ക്കണിയിലും, ടെറസുകളിലും മറ്റു ചെറിയ സ്ഥലങ്ങളിലും കൃഷി ചെയ്യുവാനുള്ള പ്രചോദനം ലഭിച്ചത്. ' ജൈവ കൃഷി: എന്ന ആശയം പ്രചരിപ്പിക്കുവാനായി ഒമാന്‍ കൃഷി കൂട്ടം 2014 ഇല്‍ ആണ് മസ്‌കറ്റില്‍ രൂപം കൊണ്ടത്. ആയിരത്തിലധികം അംഗങ്ങള്‍ ആണ് ഇപ്പോള്‍ ഈ കൂട്ടായ്മായിലുള്ളത്.
