മസ്‍കത്ത്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആരാധനയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ  ആരാധനകൾ നടത്തരുതെന്ന്  ഒമാൻ മതകാര്യ മന്ത്രാലയം നിർദ്ദേശം നല്‍കി.  റൂവി, ഗാല,  സലാല,  സൊഹാർ  എന്നിവടങ്ങളിൽ ഒമാൻ മതകാര്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ മാത്രമാണ് രാജ്യത്ത് ക്രിസ്ത്യൻ വിശ്വാസ പ്രകാരമുള്ള ആരാധനകൾ നടന്നുവന്നിരുന്നത്. മന്ത്രലയത്തിന്റെ ഈ നിർദ്ദേശം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.