എത്ര പേരെയാണ് കാണാതായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. റോയല്‍ ഒമാന്‍ പൊലീസിനൊപ്പം കോസ്റ്റ്ഗാര്‍ഡ്,  പൊലീസ് ഏവിയേഷന്‍ വിഭാഗം, ഒമാന്‍ റോയല്‍ എയര്‍ ഫോഴ്സ്, പബ്ലിക് അതേരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് എന്നിവയുടെ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

മസ്കത്ത്: ഒമാനില്‍ കടലില്‍ കാണാതായവര്‍ക്കായി സംയുക്ത തെരച്ചില്‍ തുടരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മുഹുത് വിലായത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും വിവരമുണ്ട്. 

എത്ര പേരെയാണ് കാണാതായതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. റോയല്‍ ഒമാന്‍ പൊലീസിനൊപ്പം കോസ്റ്റ്ഗാര്‍ഡ്, പൊലീസ് ഏവിയേഷന്‍ വിഭാഗം, ഒമാന്‍ റോയല്‍ എയര്‍ ഫോഴ്സ്, പബ്ലിക് അതേരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് എന്നിവയുടെ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുന്ന സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ കടലില്‍ ഇറങ്ങരുതെന്നും സ്വന്തം സുരക്ഷയ്ക്ക് എപ്പോഴും പ്രാമുഖ്യം നല്‍കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.