വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി. മരുഭൂമിയില്‍ ഇവര്‍ അകപ്പെട്ട സ്ഥലത്തെത്തിയ പൊലീസ് കുടുംബത്തെ രക്ഷപെടുത്തി തിരിച്ചെത്തിക്കുകയായിരുന്നു.

മസ്‍കത്ത്: ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ വിദേശി കുടുംബത്തെ പൊലീസെത്തി രക്ഷിച്ചു. അല്‍ ശര്‍ഖിയയിലെ മരുഭൂമിയിലായിരുന്നു വിദേശികളുടെ സംഘം അകപ്പെട്ടത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്റിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി. മരുഭൂമിയില്‍ ഇവര്‍ അകപ്പെട്ട സ്ഥലത്തെത്തിയ പൊലീസ് കുടുംബത്തെ രക്ഷപെടുത്തി തിരിച്ചെത്തിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.