Asianet News MalayalamAsianet News Malayalam

ഒമാനി യുവാക്കള്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ്പിന് ഒമാൻ സർക്കാരിന്റെ പ്രശംസ

ഒമാനി യുവാക്കൾക്ക് ഇന്ത്യൻ സർക്കാർ നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിക്ക് ഒമാൻ സർക്കാരിന്റെ പ്രശംസ. പദ്ധതി ഇന്ത്യയുമായുള്ള സുഹൃദ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായിച്ചതായി ഒമാൻ സിവിൽ സർവീസ് മന്ത്രി പറഞ്ഞു.

Oman praises scholarship providing india to Omani youth
Author
Oman, First Published Feb 28, 2019, 1:20 AM IST

മസ്കത്ത്: ഒമാനി യുവാക്കൾക്ക് ഇന്ത്യൻ സർക്കാർ നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിക്ക് ഒമാൻ സർക്കാരിന്റെ പ്രശംസ. പദ്ധതി ഇന്ത്യയുമായുള്ള സുഹൃദ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുവാൻ സഹായിച്ചതായി ഒമാൻ സിവിൽ സർവീസ് മന്ത്രി പറഞ്ഞു.

ഇന്ത്യക്ക് ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യയും, അറിയപെടുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളും , ഒപ്പം ദീര്‍ഘമായ ചരിത്രവും സംസ്കാരവും ഉള്ളതിനാൽ ഒമാനിൽ നിന്നും ഇന്ത്യയിൽ പരിശീലനത്തിന് എത്തുന്ന ഒമാനി യുവാക്കൾ വളരെ സംതൃപ്തർ ആണെന്ന് ഒമാൻ സിവിൽ സർവീസ് മന്ത്രി ഖാലിദ് ഒമർ അൽ മർഹൂൻ പറഞ്ഞു.

ഈ വര്‍ഷം ഒമാനി യുവാക്കൾക്കായി 125 സ്കോളർഷിപ്പുകൾ ആണ് അനുവദിച്ചിരിക്കുന്നത്, അതിൽ വിവിധ വിഷയങ്ങളിൽ ആയി 115 യുവാക്കൾ സ്കോളർഷിപ്പുകൾ ഇതിനകം പ്രയോജനപെടുത്തിയതായി സ്ഥാനപതി മൂന്നു മഹാവീർ പറഞ്ഞു. ഈ ചടങ്ങിൽ മുൻവർഷങ്ങളിൽ ഇന്ത്യയിൽ പഠനം നടത്തിയിട്ടുള്ള മുന്നോറോളം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു.

വിവിധ സൗഹൃദ രാജ്യങ്ങൾക്കായി ഓരോ വർഷവും മുന്നോറോളം പരിശീലന കോഴ്സുകളിൽ ഏകദേശം പന്ത്രണ്ടായിരത്തോളം സ്കോളർഷിപ്പുകൾ ഭാരത സർക്കാർ നൽകി വരുന്നുണ്ട്. മസ്കറ്റ് എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ മന്ത്രാലയ പ്രതിനിധികൾ, ഉന്നത ഒമാൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios