മസ്കറ്റ്: ഒമാനില്‍ കൊവിഡ്  ബാധിച്ചു പത്ത് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് 1147 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 353 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 582 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു .ഇതിനകം 111,837 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം  97949 ലെത്തി. 87.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.