മസ്‌കറ്റ്: ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്തെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 642 ആയി. നിലവില്‍ 406 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കുവൈത്തില്‍ ഹോം ക്വാറന്റീന്‍ കാലയളവ് കുറയ്‍ക്കുന്ന കാര്യം പരിഗണനയില്‍