673 പേര്‍ കൂടി രോഗമുക്തി നേടി. 1,44,639 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

മസ്‌കത്ത്: ഒമാനില്‍ 800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,60,018 ആയി. മൂന്ന് പേര്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 1,681 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.

Add Asianetnews as a Preferred SourcegooglePreferred

673 പേര്‍ കൂടി രോഗമുക്തി നേടി. 1,44,639 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിലെ രോഗമുക്തി നിരക്ക് 90.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.